NEWS
കാല്‍നട യാത്രക്കാരനായ യുവാവിനെ ഇടിച്ച് വീഴ്ത്തി കാർ നിർത്താതെ പോയി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
13/08/2025 06:11 PM IST
സണ്ണി ലുക്കോസ്

കോഴിക്കോട് : വടകര വള്ളിക്കുന്നില്‍ കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.വള്ളിക്കുന്ന് സ്വദേശി മുട്ടുങ്ങല്‍ അമല്‍ കൃഷ്ണ (27) ആണ് മരിച്ചത്. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നാദാപുരത്ത് നിന്നും വടകര ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വെച്ച് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന യുവാവിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്. കാര്‍ കണ്ടെത്താന്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











